ഇരിങ്ങാലക്കുട: സമഗ്രശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സി ഓട്ടിസം സെന്ററിന്റെ നിര്‍മാണോദ്ഘാടനം നടത്തി. മുന്‍ മന്ത്രി ആര്. ബിന്ദുവിന്റെ വികസന ഫണ്ടില്‍നിന്നനുവദിച്ച 52 ലക്ഷം തുക ഉപയോഗിച്ചാണ് നിര്‍മാണം. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനംചെയ്തു.
ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന് അധ്യക്ഷതവഹിച്ചു. ആര്. ബിന്ദു മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്, ജില്ലാപഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. വി.സി. വര്‍ഗീസ്, മിനി ജോസ് ചാക്കോള, ടി.എ. പോള്‍, റോണി പോള്‍ മാവേലി, പ്രവീണ്‍സ് ഞാറ്റുവെട്ടി എന്നിവര്‍ പങ്കെടുത്തു.